കോ​ട​മ​ഞ്ഞ്‌ കാ​ണാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് എ​ട്ടി​ന്‍റെ പ​ണി ന​ല്‍​കി പോ​ലീ​സ്
Sunday, September 27, 2020 11:45 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് അ​ഞ്ച​ലി​ലെ പി​നാ​ക്കി​ൾ വ്യൂ ​പോ​യി​ന്‍റി​ൽ എ​ത്തി​യ​വ​ര്‍​ക്ക് മു​ട്ട​ന്‍ പ​ണി ന​ല്‍​കി പോ​ലീ​സ്.
കോ​വി​ഡ്‌ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന അ​ഞ്ച​ല്‍ മേ​ഖ​ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് എ​ല്ലാ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു അ​ഞ്ഞൂ​റി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ പി​നാ​ക്കി​ൾ വ്യൂ ​പോ​യി​ന്‍റി​ൽ കോ​ട​മ​ഞ്ഞ്‌ കാ​ണാ​ന്‍ എ​ത്തി​യ​ത്.
അ​തി​രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി ബൈ​ക്കു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തി​യ​വ​രെ പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി. എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​രു​നൂ​റു​മു​ത​ല്‍ 2000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പോ​ലീ​സ് പി​ഴ ഈ​ടാ​ക്കി​യ​ത്.
മാ​ത്ര​മ​ല്ല നി​യ​മം ലം​ഘി​ച്ച​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല പ​ല​രും പോ​ലീ​സി​നെ ക​ണ്ട​പ്പോ​ഴാ​ണ് മാ​സ്ക്കു​ക​ള്‍ പോ​ലും ധ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.
അ​ഞ്ച​ൽ, ക​ര​വാ​ളൂ​ർ, ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ​ലി​യ​കു​രു​വി​ക്കോ​ണം-​വെ​ഞ്ചേ​മ്പ് -ത​ടി​ക്കാ​ട് റോ​ഡി​ൽ ചേ​റ്റു​കു​ഴി​ക്കും ഒ​രു​ന​ട​യ്ക്കും ഇ​ട​യി​ലാ​യാ​ണ് കൊ​ല്ല​ത്തു​കാ​രു​ടെ ഊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന പി​നാ​ക്കി​ൾ വ്യു ​പോ​യി​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കോ​ട​മ​ഞ്ഞി​ന് പു​റ​മേ സൂ​ര്യോ​ദ​യം കൂ​ടി കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഇ​വി​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ്. കൊ​ല്ലം ജി​ല്ല​ക്ക് പു​റ​മേ അ​യ​ല്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രും ഇ​വി​ടെ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്.