മൃഗങ്ങളെ കാട്ടിൽ തുറന്നു വിടുന്നു: പ്ര​തി​ഷേ​ധവുമായി ആദിവാസികൾ
Sunday, September 27, 2020 11:45 PM IST
കാ​ട്ടാ​ക്ക​ട : നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന പാ​മ്പും കു​ര​ങ്ങും പ​ന്നി​യു​മു​ൾ​പ്പ​ടെ ജീ​വി​ക​ളെ കാ​ട്ടി​നു​ള്ളി​ൽ തു​റ​ന്നു വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദി​വാ​സി​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന ജീ​വി​ക​ളെ വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​രം ഉ​ൾ​കാ​ട്ടി​ൽ എ​വി​ടെ​യെ​ങ്കി​ലും തു​റ​ന്നു വി​ടു​ക​യാ​ണ് പ​തി​വ്.​

എ​ന്നാ​ൽ കോ​ട്ടൂ​ർ ആ​ദി​വാ​സി സെ​റ്റി​ൽ മെ​ന്‍റി​ലെ ജ​ന​വാ​സ​മു​ള്ള ഇ​ട​ങ്ങ​ൾ​ക്ക് സ​മീ​പ​മാ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​പി​ടി​കൂ​ടു​ന്ന പെ​രു​മ്പാ​മ്പ് ഉ​ൾ​പ്പ​ടെ ജീ​വ​ക​ളെ തു​റ​ന്നു വി​ടു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു വി​ടു​ന്ന ജീ​വി​ക​ൾ മ​ഞ്ചാ​യ​ത്തോ​ട്, ത​ള്ള​കാ​വ്, മാ​ങ്കോ​ട്, വാ​ലി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.​വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന കു​ര​ങ്ങു​ക​ളെ​യും പ​ന്നി​ക​ളെ​യും പെ​രു​ന്പാ​മ്പു​ക​ളേ​യും ഇ​വി​ടെ തു​റ​ന്നു വി​ടു​ന്ന കാ​ര​ണം ഇ​വ വീ​ടു​ക​ളി​ൽ ക​യ​റി ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു കൊ​ണ്ട് പോ​കു​ക​യും വീ​ട്ടു സാ​ധ​ന​ങ്ങ​ൾ കേ​ടു വ​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൃ​ഗ​ങ്ങ​ളെ ആ​ർ​ആ​ർ​ടി വാ​ഹ​ന​ത്തി​ൽ കാ​ട്ടി​ൽ തു​റ​ന്നു വി​ട്ടു തി​രി​കെ വ​രു​മ്പോ​ൾ വ​ന​വാ​സി​ക​ൾ ചേ​ർ​ന്നു ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ടൂ​ർ ഡി​വി​ഷ​ൻ സെ​ക്ഷൻ ഓ​ഫീ​സ് ധ​ർ​ണ​യും ന​ട​ത്തി. കു​റ്റി​ച്ച​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ട്ടൂ​ർ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മു​ൻ പ​ഞ്ചാ​യ​ത് അം​ഗം കോ​ട്ടൂ​ർ സു​രേ​ഷ് മി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌പി​ടി​കൂ​ടു​ന്ന മൃ​ഗ​ങ്ങ​ളെ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​പ്പു​കാ​ട്, കോ​ട്ടൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ മ്യു​സി​യം സ്ഥാ​പി​ച്ചു സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​തു വ​ന​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ജോ​ലി സാ​ധ്യ​ത​യു​ണ്ടെ​ന്നും വ​ന​വാ​സി​ക​ൾ പ​റ​യു​ന്നു.