ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: കു​ടും​ബ സ​ഹാ​യ​നി​ധി കൈ​മാ​റി
Sunday, September 27, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​ജെ​പി​യെ കൂ​ട്ടു പി​ട​ച്ച് കേ​ര​ള​ത്തെ ക​ലാ​പ ഭൂ​മി​യാ​ക്കാ​നും ഇ​ട​തു പ​ക്ഷ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നും യു​ഡി​എ​ഫ് ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.
കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ഹ​ഖ് മു​ഹ​മ്മ​ദി​ന്‍റെ​യും മി​ഥി​ലാ​ജി​ന്‍റെ​യും കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 49.5 ല​ക്ഷം രൂ​പ​യു​ടെ വീ​തം സ​ഹാ​യം ന​ൽകി. കൂ​ടാ​തെ ഇ​രു​വ​രു​ടെ​യും ഭാ​ര്യ​മാ​ര്‍​ക്ക് ജോ​ലി​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വും പാ​ര്‍​ട്ടി ഏ​റ്റെ​ടു​ക്കു​ന്ന​താ​യി കോ​ടി​യേ​രി വാ​ഗ്ദാ​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍ അ​ധ്യക്ഷ​ത​വ​ഹി​ച്ചു.​ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​റ​ഹിം, അ​ഡ്വ.​സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി.​പി.​മു​ര​ളി, മ​ട​വൂ​ര്‍ അ​നി​ല്‍, പി.​ബി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.