ശു​ചി​ത്വ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി
Sunday, September 27, 2020 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് ശു​ചി​ത്വ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മി​നി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്.​വി.​കി​ഷോ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി , ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി.​സു​ഷ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​സു​നി​ല്‍, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​സു​നി​ത,ഹ​രി​ത ക​ര്‍​മ്മ​സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഗ്ലോ​സ്റ്റ​ർ അ​നാ​വ​ര​ണം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പ്രീ​മി​യം എ​സ്യു​വി​യാ​യ ഗ്ലോ​സ്റ്റ​ർ എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ അ​നാ​വ​ര​ണം ചെ​യ്തു. ആ​ദ്യ ഇ​ന്‍റ​ർ​നെ​റ്റ് കാ​റാ​യ ഹെ​ക്ട​ർ, ആ​ദ്യ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല​ക്ട്രി​ക് എ​സ്‌യുവി​യാ​യ സെ​ഡ് എ​സ്ഇ​വി എ​ന്നി​വ​യ്ക്കു ശേ​ഷം എം​ജി​യു​ടെ മൂ​ന്നാ​മ​ത്തെ ഉ​ൽ​പ​ന്ന​മാ​ണി​ത്. ഗ്ലോ​സ്റ്റ​റി​ന്‍റെ പ്രീ ​ബു​ക്കിം​ഗ് വെ​ബ്സൈ​റ്റി​ലും 200-ലേ​റെ ഡീ​ല​ർ​ഷി പ്പു​ക​ളി​ലും 100,000 രൂ​പ അ​ട​ച്ച് ബു​ക്കു​ചെ​യ്യാം.