ഭാ​ര്യയെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍
Sunday, September 27, 2020 11:45 PM IST
പേ​രൂ​ര്‍​ക്ക​ട: ഭാ​ര്യയെ ബൈ​ക്കി​ല്‍​നി​ന്നു വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ട്ടി​യൂ​ര്‍​ക്കാ​വ് പാ​പ്പാ​ട് സ്വ​ദേ​ശി ആ​ന്‍റോ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​യാ​ള്‍ ഭാ​ര്യ​യു​മാ​യി കു​റ​ച്ചു​നാ​ള്‍ പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. നാ​ലാ​ഞ്ചി​റ​യിലു ള്ള വീ​ട്ടി​ല്‍​നി​ന്നു ഭാ​ര്യ​യെ നി​ര്‍​ബ​ന്ധി​ച്ച് ബൈ​ക്കി​ല്‍​ക​യ​റ്റി കൊ​ണ്ടു​വ​രി​ക​യും പാ​പ്പാ​ട് ജം​ഗ്ഷ​നി​ല്‍​വ​ച്ച് റോ​ഡി​ല്‍ വീ​ഴ്ത്തി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വീ​ഴ്ച​യി​ല്‍ യു​വ​തി ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​പ​ക​ട​ത്തി​ൽ ഇ​വ​രു​ടെ കു​ഞ്ഞി​നും പ​രി​ക്കു​ണ്ട്. കു​റ​ച്ചു​നാ​ളാ​യി ത​ന്നെ ആ​ന്‍റോ പീ​ഡി​പ്പി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ എ.​എ​സ് ശാ​ന്ത​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.