കാട്ടാക്കടയുടെ സ്വന്തം കാ​ട്ടാ​ൽ കു​ത്ത​രി​യു​ടെ സം​ഭ​ര​ണം ആ​രം​ഭി​ച്ചു
Sunday, September 27, 2020 11:45 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യു​ടെ സ്വ​ന്തം കാ​ട്ടാ​ൽ കു​ത്ത​രി​യു​ടെ സം​ഭ​ര​ണം ആ​രം​ഭി​ച്ചു. കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ല​യ്ക്ക​ൽ കൊ​റ്റം​മ്പ​ള്ളി ഏ​ലാ​യി​ൽ ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

വി​ള​വെ​ടു​ക്കു​ന്ന നെ​ല്ല് കു​ത്തി അ​രി​യാ​ക്കി കാ​ട്ടാ​ൽ കു​ത്ത​രി എ​ന്ന പേ​രി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന് ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.​കൊ​റ്റം​മ്പ​ള്ളി ഏ​ലാ​യി​ൽ 90 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലു​മാ​സം മു​മ്പാ​ണ് വി​ത്തി​റ​ക്കി​യ​ത്. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള ഉ​മ ഇ​നം നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്.

കാ​ട്ടാ​ക്ക​ട​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​നി​ത, സ​ന​ൽ​ബോ​സ്, കൃ​ഷി ഓ​ഫീ​സ​ർ ബീ​ന, അ​ഭി​ലാ​ഷ് ആ​ൽ​ബ​ർ​ട്ട്, കാ​ർ​ഷി​ക ക​ർ​മ സേ​ന പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ, ക​ർ​ഷ​ക​ൻ മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.