പിരപ്പൻകോട് സ്വ​ദേ​ശി​നി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, September 27, 2020 1:05 AM IST
വെ​ഞ്ഞാ​റ​മൂ​ട് : കോ​വി​ഡ് ബാ​ധി​ച്ച് പി​ര​പ്പ​ൻ​കോ​ട്ട് ഒ​രു മ​ര​ണം. പി​ര​പ്പ​ൻ​കോ​ട് പേ​ങ്ങാ​ട് വീ​ട്ടി​ൽ ടി.​വി​ജ​യ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. പ്ര​മേ​ഹ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നി​ട​യി​ലാ​ണ് കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച അ​ഞ്ചോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ ഇ​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ ഒ​ൻ​പ​തു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.