ആയിരം കടന്ന് കോവിഡ്; 1050 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Saturday, September 26, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ 1000 പി​ന്നി​ട്ട് കോ​വി​ഡി​ന്‍റെ കു​തി​ച്ചു​ക​യ​റ്റം. ഇ​ന്ന​ലെ 1050 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. തീ​ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പ​നം മാ​സ​ങ്ങ​ൾ​ക്ക​കം കെ​ട്ട​ട​ങ്ങി​യ​ശേ​ഷം ഇ​ട​നാ​ടു​ക​ളി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും കോ​വി​ഡ് അ​ര​ങ്ങു​വാ​ഴു​ക​യാ​ണ്. ഇ​തി​നി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ സ​മ​രം നേ​രി​ട്ട നി​ര​വ​ധി പോ​ലീ​സുകാ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു.

ജി​ല്ല​യി​ൽ രോ​ഗം പി​ടി​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം 500 പി​ന്നി​ട്ട​തോ​ടെ രോ​ഗി​ക​ൾ എ​വി​ടെ​യു​ള്ള​വ​രാ​ണെ​ന്ന വി​വ​രം ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​യി​ട​ത്തും രോ​ഗി​ക​ളാ​യ​തോ​ടെ അ​ത​തു വാ​ർ​ഡു​കാ​ർ​ക്കു​പോ​ലും തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഉ​ണ്ടോ​യെ​ന്ന അ​റി​യാ​ത്ത സ്ഥി​തി​യാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന ദി​വ​സം അ​ട​ച്ചി​ടു​ക​യും പി​റ്റേ​ന്ന് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം തൊ​ട്ട​ടു​ത്ത ദി​വ​സം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​ണ്. ഇ​തി​നി​ട​യി​ൽ രോ​ഗ​ബാ​ധി​ത​ർ ഉ​ള്ളി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ​പോ​ലും വി​വ​രം അ​റി​യി​ക്കാ​ത്ത സ്ഥി​തി​യാ​യി.

ജി​ല്ല​യി​ലു​ണ്ടാ​യ ര​ണ്ടു മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ചു.​അ​രു​വി​ക്ക​ര സ്വ​ദേ​ശി കെ. ​മോ​ഹ​ന​ൻ(60), ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി അ​നീ​ന്ദ്ര​ൻ(45) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 1050ൽ 871 ​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 152 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 21 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി.​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 459 പേ​ർ സ്ത്രീ​ക​ളും 591 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 123 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 137 പേ​രു​മു​ണ്ട്.

പു​തു​താ​യി 4344 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 28339 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 3360 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​യി​ലാ​കെ 9519 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ചി​ക്തി​സ​യി​ലു​ണ്ടാ​യി​രു​ന്ന 373 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 155 കോ​ളു​ക​ളെ​ത്തി.