ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും
Saturday, September 26, 2020 11:38 PM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ലെ 12 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചി​ടും.​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ​യും നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.​സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രി​ല്‍ ഒ​രു​ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന എ​ട്ടു പേ​ര്‍​ക്ക് ര​ണ്ട് ദി​വ​സം മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു​പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ്റ്റേ​ഷ​ന്‍ മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജ​സ്റ്റി​ന്‍​ജോ​സ് അ​റി​യി​ച്ച​ത്.