തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളെ വി​ടാ​തെ കോ​വി​ഡ്
Saturday, September 26, 2020 11:38 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് പ​ട​രു​ന്നു . പൂ​വാ​റി​ൽ ഇ​ന്ന​ലെ 39 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത് അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.​കാ​ഞ്ഞി​രം​കു​ളം ,തി​രു​പു​റം ,പൂ​വാ​ർ എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ​ത്.​
ഇ​വ​രി​ൽ മൂ​ന്നും, നാ​ലും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും ര​ണ്ട് ഗ​ർ​ഭി​ണി​ക​ളു​മു​ണ്ട്. പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ തീ​ര​ദേ​ശ​ത്തെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളാ​യി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ടെ​സ്റ്റു​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും പ​രി​ശോ​ധ​ന കു​റ​ക്കാ​ൻ കാ​ര​ണ​മാ​യി.​ എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ വ്യാ​പി​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.​പു​ല്ലു​വി​ള, അ​ടി​മ​ല​ത്തു​റ ,വി​ഴി​ഞ്ഞം, പൂ​വാ​ർ ,വെ​ങ്ങാ​നൂ​ർ മേ​ഖ​ല​യി​ലെ പ​രി​ശോ​ധ​ന ത​ത്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.