റോ​ഡു​ക​ളു​ടെ നവീകരണം ആരംഭിച്ചു
Saturday, September 26, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​റു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​യാ​ഴ്ച​ക്കാ​വ് -പു​ത്ത​ൻ​ക​ട​വ്, ദ​ള​വാ​പു​രം - ചു​ടു​കാ​ട് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ബി. സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.‌

വെ​ള്ളി​യാ​ഴ്ച​ക്കാ​വ്- പു​ത്ത​ൻ​ക​ട​വ് റോ​ഡ് 20 ല​ക്ഷ​വും ദ​ള​വാ​പു​രം- ചു​ടു​കാ​ട് റോ​ഡ് 15 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടു റോ​ഡു​ക​ളും ന​വീ​ക​രി​ക്കു​ന്ന​ത്. ചെ​റു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ന​വ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.