മു​ൻ മ​ന്ത്രി പി​.കെ.​വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ​ക്ക് ഫ്ളാ​റ്റ് ന​ൽ​കും
Saturday, September 26, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ൻ സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി പി.​കെ.​വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ഗി​രി​ജ വേ​ലാ​യു​ധ​ന് ഫ്ളാ​റ്റ് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.

മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലാ​ണ് ഫ്ളാ​റ്റ് ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലെ​ന്ന് കാ​ണി​ച്ച് ഗി​രി​ജ വേ​ലാ​യു​ധ​ൻ മ​ന്ത്രി എ.​കെ. ബാ​ല​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ല്ല​ടി​മു​ഖ​ത്തെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഒ​ഴി​വു​ണ്ടാ​യി​രു​ന്ന ഒ​രു ഫ്ളാ​റ്റ് ഗി​രി​ജാ വേ​ലാ​യു​ധ​ന് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ൾ കാ​ക്കാം​മൂ​ല​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പേ​യിം​ഗ് ഗ​സ്റ്റ് ആ​യി താ​മ​സി​ക്കു​ക​യാ​ണ് ഇ​വ​ർ. കെ.​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 1982-1987 മ​ന്ത്രി​സ​ഭ​യി​ൽ 1983 മു​ത​ൽ സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു പി.​കെ. വേ​ലാ​യു​ധ​ൻ.