ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Saturday, September 26, 2020 11:36 PM IST
പാ​ലോ​ട്: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട റോ​ഡി​ലെ പാ​ലോ​ട് ജം​ഗ്ഷ​നി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പാ​ലോ​ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട് നി​ന്നും ചെ​ങ്കോ​ട്ട, കു​ള​ത്തു​പു​ഴ, മ​ട​ത്ത​റ എ​ന്നി​വി​ട​ങ്ങി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് റേ​ഞ്ച് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തേ​യ്ക്ക് തി​രി​ഞ്ഞ് മൈ​ല​മൂ​ട് വ​ഴി ചി​പ്പ​ൻ​ചി​റ പാ​ല​ത്തി​ന് സ​മീ​പ​ത്തു​കൂ​ടെ പോ​ക​ണം. മ​ട​ത്ത​റ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​ള്ള യാ​ത്ര​ക്കാ​ർ ചി​പ്പ​ൻ​ചി​റ ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തേ​യ്ക്ക് തി​രി​ഞ്ഞ് മാ​ന്തു​രു​ത്തി എ​ൻ​എ​സ്എ​സ് ജം​ഗ്ഷ​നി​ലൂ​ടെ പെ​രി​ങ്ങ​മ്മ​ല​യി​ലെ​ത്തി പാ​ലോ​ട് വ​ഴി പോ​ക​ണം.