ക്രാ​ഫ്റ്റ് വി​ല്ലേ​ജ് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്ന്: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Saturday, September 26, 2020 11:36 PM IST
വി​ഴി​ഞ്ഞം : ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ വെ​ള്ളാ​റി​ലെ ക്രാ​ഫ്റ്റ് വി​ല്ലേ​ജ് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. അ​ടു​ത്ത മാ​സം 15 ന് ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്നും ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​യ്ക്കു​ക​യെ​ന്നും​മ​ന്ത്രി പ​റ​ഞ്ഞു. വെ​ള്ളാ​റി​ലെ ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ​ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം .വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ന്ന ഈ ​ക​ലാ​കേ​ന്ദ്രം 25 വ​ർ​ഷ​ത്തെ ന​ട​ത്തി​പ്പി​നാ​യി ഊ​രാ​ളു​ങ്ക​ൾ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റിം​ഗ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​വീ​ക​രി​ച്ച് ആ​ദ്യ​ഘ​ട്ട ഉ​ദ്ഘ​ട​ന​ത്തി​നൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ​വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ടൂ​റി​സം മേ​ഖ​ല മൂ​ന്ന് ഘ​ട്ട​മാ​യി തു​റ​ന്നു​ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. കോ​വ​ളം ബീ​ച്ച് അ​ട​ക്ക​മു​ള്ള ബീ​ച്ച് ടൂ​റി​സം മേ​ഖ​ല​ക​ൾ​വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം മൂ​ന്നാം ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ തു​റ​ന്ന്ന​ൽ​കു​ക​യു​ള്ളൂ. കോ​വ​ളം ബീ​ച്ചി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് സ്ഥ​ല​പ​രി​മി​തി​യാ​ണ് ത​ട​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ൺ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേം ​ഭാ​സ്, ക്രാ​ഫ്റ്റ് വി​ല്ലേ​ജ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഒാ​ഫീ​സ​ർ ശ്രീ​പ്ര​സാ​ദ് തു​ട​ങ്ങി​വ​രും​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.