ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍
Friday, September 25, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​രം മ​ണ്ഡ​ല​ത്തി​ലെ 10 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.
ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ക.​നി​ല​വി​ലു​ള്ള കെ​മി​സ്ട്രി ലാ​ബു​ക​ളി​ലാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. ഒ​രു സ്കൂ​ളി​ന് 1.5 ല​ക്ഷം രൂ​പ​വീ​ത​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.​ഗ​വ.​മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് വെ​ഞ്ഞാ​റ​മൂ​ട്, വി​എ​ച്ച്എ​സ്എ​സ് മു​ള​മ​ന, ഗ​വ.​വി​എ​ച്ച്എ​സ്എ​സ് ക​ല്ല​റ, ഗ​വ.​ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് മി​തൃ​മ്മ​ല, ഗ​വ.​എ​ച്ച്എ​സ്എ​സ് ഭ​ര​ത​ന്നൂ​ര്‍, ഇ​ക്ബാ​ല്‍ എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങ​മ്മ​ല, എ​സ്കെ​വി എ​ച്ച്എ​സ്എ​സ് ന​ന്ദി​യോ​ട്, പി​എ​ച്ച്കെ​എം വി​എ​ച്ച്എം. എ​സ്എ​സ് പ​ന​വൂ​ര്‍, എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സ് ആ​നാ​ട്, ജ​ന​ത എ​ച്ച്എ​സ്എ​സ് തേ​മ്പാ​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലാ​ബു​ക​ള്‍ ഒ​രു​ക്കു​ക.​തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​നെ​യാ​ണ് കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ണ്ഡ​ല​ത്തി​ലു​ള​ള​വ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് നാ​മ​മാ​ത്ര ചെ​ല​വി​ല്‍ കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം അ​റി​യാ​ന്‍ ക​ഴി​യു​മെ​ന്ന് ഡി. ​കെ. മു​ര​ളി എം​എ​ല്‍​എ പ​റ​ഞ്ഞു.