കോ​ൺ​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്ന​ട​ത്തി
Friday, September 25, 2020 11:37 PM IST
പാ​റ​ശാ​ല : കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ കു​ളി​മു​റി​യി​ൽ ഒ​ളി​കാ​മ​റ വ​ച്ച​സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​തെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പാ​റ​ശാ​ല, പ​ര​ശു​വ​യ്ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ചെ​ങ്ക​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചെ​ങ്ക​ൽ​പ്ലാ​ങ്ക​ല ശാ​ലു​വി​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശാ​ലു പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നെ​തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു ഇ​ന്ന​ലെ വീ​ട്ടി​ലേ​ക്കു പോ​കാ​നി​രി​ക്ക​വെ​യാ​ണ്ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യ ശാ​ലു​വി​നെ ഏ​ഴു ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചു പോ​ലീ​സ് വീ​ട്ടി​ലേ​ക്ക​യ​ക്കു​ക​യാ​യി​രു​ന്നു.
അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ വീ​ട്ടി​ലേ​ക്ക​യ​ക്കാ​തെ പോ​ലീ​സ് കാ​വ​ലോ​ടെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തെ വീ​ട്ടി​ലേ​ക്കു വി​ട്ട​ത് സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​തി​ട്ടു​ണ്ടെ​ന്നും ശാ​ലു കോ​വി​ഡ് രോ​ഗി​യാ​യ​തു​കൊ​ണ്ട് റി​മാ​ൻ​ഡു ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് വീ​ട്ടി​ലേ​ക്കു വി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ.​വ​ത്സ​ല​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

മൈ​ക്കി​ൾ, പാ​റ​ശാ​ല സു​ധാ​ക​ര​ൻ, കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ൻ, സു​രേ​ന്ദ്ര​ൻ, പ​വ​തി​യാ​ൻ​വി​ള സു​രേ​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ സു​രേ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.