ന​ന്ദി​യോ​ട് ,ആ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​തു​ജീ​വ​ൻ
Thursday, September 24, 2020 11:36 PM IST
പാ​ലോ​ട്: ന​ന്ദി​യോ​ട് ,ആ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​തു​ജീ​വ​ൻ. 2009ൽ ​എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ആ​രം​ഭി​ച്ച 60 കോ​ടി​രൂ​പ​യു​ടെ പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല.
പ​ദ്ധ​തി​ക്കാ​യി 16 കോ​ടി രൂ​പ കൂ​ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഈ ​മാ​സം 30 ന് ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്യു​ന്ന​തോ​ടെ വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.
മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​നി​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.​ഒ​ന്നാം ഘ​ട്ട​ത്തി​ൽ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കു​ഴി​യി​ൽ പ​ഞ്ചാ​യ​ത്ത് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വാ​ങ്ങി​യ 15 സെ​ന്‍റ് സ്ഥ​ല​ത്ത് പ​ത്ത് ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മി​ക്കും.
കൂ​ടാ​തെ 630 കെ​വി, 250 കെ​വി ക​പ്പാ​സി​റ്റി​യു​ള്ള ര​ണ്ട് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ക്കും. കൂ​ടാ​തെ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന​തി​നാ​യ് 63 കി​ലോ​മീ​റ്റ​ർ ഗാ​ർ​ഹി​ക ശു​ദ്ധ​ജ​ല പൈ​പ്പു​ക​ളും സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ക്കും ഇ​തോ​ടെ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ 90 ശ​ത​മാ​നം കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​കും.
പാ​ലോ​ട്ടെ 80 എ​ച്ച്പി പ​ന്പും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ക്കും. അ​ടു​ത്ത ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​ലു​ങ്കു​ഴി, താ​ന്നി​മൂ​ട്, ആ ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​മാ​നൂ​ർ, കൈ​ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും.​നി​ല​വി​ൽ സ്റ്റോ​റേ​ജ് പ്ലാ​ന്‍റ്, എ​യ​ർ ക്ലാ​രി​യേ​റ്റ​ർ, ര​ണ്ട് ഫ്ലാ​ഷ്മി​ക്സ​ർ, ക്ലാ​രി ഫ​യ​ർ​ഫോ​ക്കു​ലേ​റ്റ​ർ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​ലോ​ട്ടെ പ​മ്പ് ഹൗ​സ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.