ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് ക​രു​ത​ൽ ഒ​രു​ക്കി ന​ഗ​ര​സ​ഭ
Thursday, September 24, 2020 11:36 PM IST
പേരൂർക്കട: ന​ഗ​ര​സ​ഭ​യു​ടെ സാ​ന്ത്വ​നം വൃ​ദ്ധ സ​ദ​ന​ത്തി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ര​ണ്ടാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​

ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​വ​രും പ​രാ​ശ്ര​യ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രു​മാ​യ 20 വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഇ​നി സാ​ന്ത്വ​ന​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ഇ​ട​മു​ണ്ടാ​വും.​

നി​ല​വി​ൽ 14 അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് വൃ​ദ്ധ സ​ദ​ന​ത്തി​ന് ര​ണ്ടാം നി​ല പ​ണി ക​ഴി​പ്പി​ച്ച​ത്.​

സാ​ന്ത്വ​നം കൂ​ടാ​തെ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ ക​ല്ല​ടി​മു​ഖ​ത്ത് സാ​യാ​ഹ്നം വ​യോ​ജ​ന കേ​ന്ദ്ര​വും,യാ​ച​ക പു​ന​ര​ധി​വാ​സ​ത്തി​നാ​യി സാ​ക്ഷാ​ത്കാ​രം എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

​വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​ബാ​ല​ൻ,പി.​രാ​ജി മോ​ൾ,മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ഴ​നി​യാം​പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.