ന​ഗ​ര​സ​ഭ ടൗ​ൺ​പ്ലാ​നിം​ഗ് അ​ദാ​ല​ത്ത്: 93 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു
Thursday, September 24, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ടൗ​ൺ​പ്ലാ​നിം​ഗ് വി​ഭാ​ഗം അ​ദാ​ല​ത്ത് മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ സ്കീ​മു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​ത​ട​ക്ക​മു​ള്ള ചെ​റി​യ വാ​സ​ഗൃ​ഹ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷി​ക​ളി​ൻ​മേ​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ൽ വ​ച്ച് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല​ട​ക്കം ഉ​ൾ​പ്പെ​ട്ട​തും,150 എം ​സ്ക്വ​യ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള​തു​മാ​യ ഭ​വ​ന​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത് .
അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച 93 അ​പേ​ക്ഷ​ക​ളി​ൽ 61 എ​ണ്ണ​ത്തി​ന് ഓ​ക്കു​പ്പ​ൻ​സി അ​നു​വ​ദി​ക്കു​ന്ന​തി​നും ഏ​ഴ് എ​ണ്ണം പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നും , നാ​ല് എ​ണ്ണ​ത്തി​ന് അ​ൺ ഓ​ത​റൈ​സ്ഡ് ന​മ്പ​ർ ന​ൽ​കു​ന്ന​തി​നും ,റീ​ജ​ണ​ൽ ടൗ​ൺ പ്ലാ​ന​റു​ടെ ക​ൺ​ക​റ​ൻ​സി​നാ​യി നാ​ലു അ​പേ​ക്ഷ​ക​ളും,തീ​ര നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റി​ക്ക് ര​ണ്ട്,ലോ​ക്ക​ൽ ലെ​വ​ൽ മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക്ക് ഒ​രു അ​പേ​ക്ഷ അ​യ​ക്കു​ന്ന​തി​നും ,14 എ​ണ്ണം വി​വി​ധ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​ദേ​ശം ന​ൽ​കി.​
ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ. രാ​ഖി ര​വി​കു​മാ​ർ,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി . ​ബാ​ബു,എ​സ്.​പു​ഷ്പ​ല​ത,പാ​ള​യം രാ​ജ​ൻ,ഐ.​പി.​ബി​നു ,സി . ​സു​ദ​ർ​ശ​ന​ന​ൻ,ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി , സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ , എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ,മ​റ്റ് ഉ​ദ്യോ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു .