തേ​ന​മൃ​ത് പ​ദ്ധ​തി​യു​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, September 23, 2020 11:34 PM IST
ആ​റ്റി​ങ്ങ​ൽ: സം​സ്ഥാ​ന സ​ർ​ക്കാ​രും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തേ​ന​മൃ​ത് പ​ദ്ധ​തി​യു​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​ട്ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് തേ​ന​മൃ​ത്. ആ​ദ്യ ഘ​ട്ട​മാ​യി പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ച് വ​ള​ർ​ച്ച​യി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​ക​ൾ വ​ഴി അ​രി, കോ​ൺ, ഗോ​ത​മ്പ്, റാ​ഗി, സോ​യ​ബീ​ൻ തു​ട​ങ്ങി​യ പ​ത്തോ​ളം പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ മി​ശ്ര​തം ന​ൽ​കും. ഒ​രു കു​ട്ടി​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് 30 പാ​ക്ക​റ്റ് അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ന​ഗ​ര​സ​ഭാത​ല ഉദ്ഘാ​ട​നം കു​ന്നു​വാ​രം 19-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി.​അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ അ​നി​ത, ഹെ​ൽ​പ്പ​ർ സു​ലോ​ച​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.