കനത്ത മഴ: രണ്ട് വീ​ടുകൾ ഇ​ടി​ഞ്ഞു​വീ​ണു
Wednesday, September 23, 2020 11:34 PM IST
ആ​റ്റി​ങ്ങ​ൽ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ഇ​ടി​ഞ്ഞു​വീ​ണു. കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ മാ​മം ന​ട,തൊ​ടി​യി​ൽ വീ​ട്ടി​ൽ ര​മ​യു​ടെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നി​ന് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ര​മ​യു​ടെ മ​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​കു​ടും​ബ​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു വീ​ട്ടി​ൽ മാ​റ്റി പ​ർ​പ്പി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ണി​ക്ക​ൽ, എ​സ്‌​എ​സ്‌ ഭ​വ​നി​ൽ ബാ​ബു​വി​ന്‍റെ വീ​ട് ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
സം​ഭ​വ സ​മ​യം ബാ​ബു​വും കു​ടും​ബ​വും വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.