ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 23, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ സൗ​ക​ര്യ പ്ര​ദ​മാ​ണെ​ന്ന് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ.​ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക മ​ന്ദി​രം ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​മൂ​ഹ്യ സു​ര​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ റൂ​റ​ൽ റ​ർ​ബ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.70 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം നാ​ലു നി​ല​ക​ളി​ലാ​യി കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ​ക​ൽ വീ​ട്, ജ​ന​സേ​വ​ന കേ​ന്ദ്രം, ലൈ​ബ്ര​റി, വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ, ആ​ർ​സി​സി, ശ്രീ​ചി​ത്ര തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള ഇ​ൻ​ഫ​ർ​മേ​ഷ​ൻ കി​യോ​സ്ക് എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​കാ​ർ​ക്കു​ള്ള പ​ക​ൽ വീ​ടി​ന്‍റെ​യും സ്കൂ​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ, ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​മി​ല ബീ​ഗം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​നാ​സ​റു​ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​വി​ജു​മോ​ഹ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​സ​ന്ന​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​അ​ജി​ത, കാ​ന​ക്കു​ഴി അ​നി​ൽ​കു​മാ​ർ, ഇ​റ​വൂ​ർ നി​ർ​മ​ല​ൻ, ശ്രീ​ജ, വി​ജി​ത, അ​മ്പി​ളി​കു​മാ​രി, അ​സീം, യേ​ശു​ദാ​സ്, എ​ലി​സ​ബ​ത്ത്, സെ​ക്ര​ട്ട​റി എം.​എ​സ്.​സു​ധീ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.