ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ കെ​എ​സ്‌യു ​നേ​താ​വ് മു​ങ്ങി
Wednesday, September 23, 2020 11:32 PM IST
പോ​ത്ത​ൻ​കോ​ട്: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ കെ​എ​സ് യു ​സം​സ്ഥാ​ന നേ​താ​വ് മു​ങ്ങി.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​

പ​ഞ്ചാ​യ​ത്തി​ലെ ത​ച്ച​പ്പ​ള്ളി എ​ൽ​പി​സ്കൂ​ളി​ൽ വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്ന​ത് 48 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 19 പേ​ർ​ക്ക് ഫ​ലം പോ​സി​റ്റീ​വാ​യി. ഇ​തി​ൽ പ്ലാ​മൂ​ട് വാ​ർ​ഡി​ലെ മൂ​ന്ന് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ര​ണ്ടു പേ​രെ മാ​ത്ര​മേ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​ള്ളൂ.

മൂ​ന്നാ​മ​ത്തെ ആ​ളി​ന്‍റെ പേ​ര് അ​ബി എ​ന്നും പ്ലാ​മൂ​ട് തി​രു​വോ​ണം എ​ന്ന വി​ലാ​സ​വു​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഈ ​വി​ലാ​സ​ത്തി​ൽ ഇ​ങ്ങ​നെ ഒ​രു വ്യ​ക്തി ഇ​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ എ​വി​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ വ്യ​ക്തി വ്യാ​ജ​പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഈ ​വ്യ​ക്തി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

​എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ൽ കൃ​ഷ്ണ​യു​ടെ അ​ഡ്ര​സ്‌ ആ​ണ് ന​ൽ​കി​യ​ത്.​തു​ട​ർ​ന്നാ​ണ് കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. അ​ജി​ത്ത് ആ​ണെ​ന്ന് മ​ന​സി​ലാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.