സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 23, 2020 11:32 PM IST
നേ​മം: വെ​ള്ളാ​യ​ണി എം​എ​ൻ​എ​ൽ​പി​എ​സി​ലെ സ്മാ​ർ​ട്ട് ക്ലാ​സ്മു​റി​യു​ടെ ഉ​ദ്ഘാ​ട​നം ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. ​സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ​ക്ക് പു​റ​മേ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​വാ​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള ക്ലാ​സ് മു​റി​ക​ളും പ്രൈ​മ​റി ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ന്‍റെ​യും കാ​യ​ലി​ന്‍റെ​യും ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ചു​മ​ർ​ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പ​ത്മ​കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ജ​യ​ന്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി. ​സ​തീ​ശ​ൻ, എം.​വി​നു​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കെ. ​നാ​യ​ർ, ച​ന്തു​കൃ​ഷ്ണ, കൃ​ഷ്ണ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ബീ​നാ​സ​രോ​ജം,പി​ടി​എ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.