കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് ; ജില്ലയിൽ 852 പേ​ർ​ക്കു കോ​വി​ഡ് സ്ഥിരീകരിച്ചു
Wednesday, September 23, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 852 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 640 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 184 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 23 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രോ ആ​ൾ​വീ​തം ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്.

മൂ​ന്നു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി പൗ​ലോ​സ​ണ്‍(68), പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി സ​ലീ​ല(49), പേ​യാ​ട് സ്വ​ദേ​ശി മോ​ഹ​ന​ൻ(64) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 344 പേ​ർ സ്ത്രീ​ക​ളും 508 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 78 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 118 പേ​രു​മു​ണ്ട്. പു​തു​താ​യി 2236 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 26816 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.

1665 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 7877 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 24 ഗ​ർ​ഭി​ണി​ക​ളും 23 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 321 പേ​ർ ഇ​ന്ന​ലെ ഫ​ലം നെ​ഗ​റ്റീ​വാ​യി.​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 160 കോ​ളു​ക​ളെ​ത്തി.

മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 39 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2984 പേ​രെ ടെ​ല​ഫോ​ണി​ൽ വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.