ആ​റ്റി​ങ്ങ​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ 10 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Wednesday, September 23, 2020 11:29 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ 10 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റ്റി​ങ്ങ​ൽ കൊ​ല്ല​മ്പു​ഴ സ്വ​ദേ​ശി ഒ​രാ​ളും മ​ട​വൂ​ർ, വെ​ഞ്ഞാ​റ​മൂ​ട്, ആ​ര്യ​നാ​ട്, കു​ള​ത്തൂ​ർ, കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​ന്പ​തു പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ​യെ​ന്ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ ല​ക്ഷ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ര് റൂം ​ക്വാ​റ​ന്‍റൈ​നി​ലും, ഒ​രാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, ബാ​ക്കി​യു​ള്ള​വ​രെ വ​ട്ടി​യൂ​ർ​കാ​വ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ബാ​ക്കി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ശോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.
മാ​മം ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്കി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ വ​ക്കം സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്.​മ​നോ​ജ് അ​റി​യി​ച്ചു. ഈ ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന 30 ജീ​വ​ന​ക്കാ​രെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു. രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥാ​പ​നം താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് അ​റി​യി​ച്ചു. ജെ​എ​ച്ച്ഐ ഹാ​സ്മി, ഷെ​ൻ​സി, അ​ഭി​ന​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​വും പ​രി​സ​ര​വും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.