ആ​രോ​ഗ്യ ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 22, 2020 11:18 PM IST
തിരുവനന്തപുരം: ആ​രോ​ഗ്യ പ​രി​പാ​ല​നം വ​ര്‍​ധി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട് പാ​റ​ശാ​ല ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ആ​രോ​ഗ്യ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. പ്ര​ഭാ​ത​സാ​യാ​ഹ്ന ന​ട​ത്ത​വും ഹെ​ല്‍​ത്ത് ക്ല​ബും ഉ​ള്‍​പ്പ​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ആ​രോ​ഗ്യ ഗ്രാ​മം പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്നുംമ​ന്ത്രി പ​റ​ഞ്ഞു. എ​ട്ട​ര ഏ​ക്ക​റോ​ളം വ​രു​ന്ന ആ​ര്യ​ശേ​രി ചി​റ​ക്കു​ളം ന​വീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ്ര​ഭാ​ത, സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നാ​യി കു​ള​ത്തി​ന് ചു​റ്റും ന​ട​പ്പാ​ത, കൈ​വ​രി, വെ​ളി​ച്ചം എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചു. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ത​ന്നെ​യാ​ണ് ജിം ​ഉ​ള്‍​പ്പെ​ടു​ന്ന​ഹെ​ല്‍​ത്ത് ക്ല​ബും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.