ക്ഷേ​ത്ര ലോ​ക്ക​ര്‍ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു
Saturday, September 19, 2020 11:27 PM IST
പാ​റ​ശാ​ല: ക്ഷേ​ത്ര​ത്തി​ലെ ലോ​ക്ക​ര്‍ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന​താ​യി പ​രാ​തി.
പാ​റ​ശാ​ല പ​വ​തി​യാം​വി​ള പെ​രൂ​ര്‍ ശ്രീ​കൃ​ഷ്ണ​സ്വ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ 30,000 രൂ​പ​യും 20 ഗ്രാം ​സ്വ​ര്‍​ണ​വും ക​വ​ർ​ന്നു.​

ക്ഷേ​ത്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ഷേ​ത്ര മ​ട​പ​ള്ളി​യോ​ട് ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ര്‍​മി​ച്ച ലോ​ക്കറാ​ണ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ലോ​ക്ക​റി​ന്‍റെ വാ​തി​ല്‍ ക​മ്പി പാ​ര ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.