ക​ൺ​സീ​ലി​യേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ പാ​ന​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, September 19, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യു​ള്ള ക​ൺ​സീ​ലി​യേ​ഷ​ൻ ഓ​ഫീസ​ർ​മാ​രു​ടെ പാ​ന​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കു​ക​ളി​ലെ സ​ന്ന​ദ്ധ സേ​വ​ന​ത​ത്പ​ര​രാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​ളു​ക​ൾ സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്കാ​യി വ്യ​ക്തി​ക​ളെ നേ​രി​ൽ കാ​ണു​ന്ന​തി​നാ​യി ഇ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്തോ, ഭ​വ​ന​ങ്ങ​ളി​ലോ സ​ന്ദ​ർ​ശി​ക്ക​ണം. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ചാ​ര​ണ ന​ട​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ദി​ഷ്ട ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​ധ്യ​സ്ഥ ശ്ര​മം ന​ട​ത്തു​വാ​ൻ ബാ​ദ്ധ്യ​സ്ഥ​രാ​യി​രി​ക്ക​ണം. ര​ണ്ട് വ​ർ​ഷം ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു പ​രി​ച​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും, മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും, ക്ഷേ​മ​ത്തി​നു​മാ​യു​ള്ള ആ​ക്ട് 2007 സം​ബ​ന്ധി​ച്ചു പൊ​തു​വാ​യ പ​രി​ജ്ഞാ​ന​വും ഉ​ണ്ടാ​ക​ണം. അ​പേ​ക്ഷ​ക​രു​ടെ പേ​രി​ൽ നാ​ളി​തു​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. മ​ധ്യ​സ്ഥം,അ​നു​ര​ജ്ഞ​നം എ​ന്നി​വ വ​ഴി പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് സ​മ​ർ​ഥ​രും, സ​ന്ന​ദ്ധ​രു​മാ​യി​രി​ക്ക​ണം.

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മം, ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, സാ​മൂ​ഹ്യ​ക്ഷേ​മം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നീ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു വ​രു​ന്ന​തും, നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തു​മാ​യ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ന​ട​ത്തി വ​രു​ന്ന​തു​മാ​യ ആ​ളു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. നി​ല​വി​ലെ പാ​ന​ലു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.​താ​ത്പ​ര്യ​മു​ള്ള​വ​ർ 22ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ൽ ആ​ൻ​ഡ് സ​ബ് ക​ള​ക്ട​ർ ഓ​ഫി​സി​ലെ​ത്ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712731600.