കാ​ട്ടാ​ക്ക​ട​യി​ൽ ആ​ധു​നി​ക സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Saturday, September 19, 2020 11:25 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ആ​ധു​നി​ക സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ലാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

എം​എ​ൽ​എ ഫ​ണ്ട്, ഗ്ര​മ​പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫൗ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ 80.5 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് സി​ന്ത​റ്റി​ക്ക് ട്രാ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ന് അ​മ്പ​ല​ത്തി​ൻ​കാ​ല വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 40 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ്റ്റേ​ഡി​യം ഉ​യ​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​ർ സ്റ്റേ​ഡി​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നു സ്ഥ​ലം ഒ​രു​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി 11.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 13.5 ല​ക്ഷം രൂ​പ കൂ​ടി ല​ഭി​ച്ച​തോ​ടെ ചു​റ്റു​വേ​ലി​യും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. ഇ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ കു​രു​തം​കോ​ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്തും സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ഔ​ട്ട്ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോൾ, വോ​ളി​ബോ​ൾ എ​ന്നി​വ​യും ബാ​ഡ്മി​ന്‍റ​നും കൂ​ടാ​തെ സ്കേ​റ്റിം​ഗ് ട്രാ​ക്കും ഉ​ണ്ടാ​കും. കാ​ണി​ക​ൾ​ക്കാ​യി മൂ​ന്ന് നി​ര​യാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ക്ര​മീ​ക​രി​ക്കും.​ഓ​ഫീ​സ് മു​റി, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യും സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​കി​കും.