ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യമേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Saturday, September 19, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മെ​ഡി​ക്ക​ൽ കോ​ള​ജും ആ​ർ​സി​സി​യും മു​ത​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രെ ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.​ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി ന​ൽ​കി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്ത് ബി. ​സ​ത്യ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ടു ഡോ​ക്ട​ർ​സ് റൂം, ​ഫാ​ർ​മ​സി റൂം, ​സ്റ്റോ​ർ റൂം, ​ഹാ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ന​മൂ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ബി. ​സ​ത്യ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. യൂ​സ​ഫ്, ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​സ്. ഷാ​ജ​ഹാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.