മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യിലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ സോ​ണു​ക​ളാ​യി
Saturday, September 19, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​യും തെ​ക്കേ ഇ​ന്ത്യ​യി​ലെ​യും ആ​ദ്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ ശാ​ക്തീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ ട്രോ​മാ​കെ​യ​ര്‍ സം​വി​ധാ​ന​ത്തി​ന്‍റെ​യും എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഒാ​ൺ​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ആ​ശു​പ​ത്രി​യി​ലെ പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഇ​നി മു​ത​ൽ മൂ​ന്നു സോ​ണു​ക​ളാ​യി തി​രി​ച്ചാ​വും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചു​വ​പ്പ്, മ​ഞ്ഞ, പ​ച്ച എ​ന്നി​ങ്ങ​നെ​യാ​ണ് സോ​ൺ തി​രി​ക്കു​ക. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ ചു​വ​ന്ന സോ​ണി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മ​ഞ്ഞ സോ​ണി​ലും അ​ല്ലാ​തെ​യു​ള്ള​വ​രെ ഗ്രീ​ൻ സോ​ണി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കും. ചു​വ​പ്പ്, പ​ച്ച സോ​ണു​ക​ളി​ൽ 12 വീ​ത​വും മ​ഞ്ഞ സോ​ണി​ൽ 62 ഉം ​രോ​ഗി​ക​ളെ ഒ​രേ സ​മ​യം ചി​കി​ത്സി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് തീ​വ്ര​ത അ​നു​സ​രി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​വും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മെ​ഡി​സി​ൻ, സ​ർ​ജ​റി, ഓ​ർ​ത്തോ, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ൾ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​ണ് സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ​യിം​സി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലെ​വ​ൽ ര​ണ്ട് സം​വി​ധാ​ന​ങ്ങ​ളു​ള്ള ട്രോ​മ കെ​യ​റാ​ണ് ആ​ശു​പ​ത്രി​യി​ൽ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ട്രോ​മ കെ​യ​റി​നൊ​പ്പം ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം, പൊ​ള്ള​ൽ വി​ഭാ​ഗ​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്ന് എം​ആ​ർ​ഐ, ഡി​ജി​റ്റ​ൽ എ​ക്സ്റെ, സി​ടി സ്കാ​ൻ, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​ൻ, ഇ​സി​ജി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, ഫാ​ർ​മ​സി, ലാ​ബ് എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്ട്രോ​ക് സെ​ന്‍റ​റി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്ട്രോ​ക് കാ​ത്ത്‌​ലാ​ബ് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രി കെ. ​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.