പോ​ലീ​സ് മ​ർ​ദ​നം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ലാ​ത്തി സ​മ​ർ​പ്പ​ണം ന​ട​ത്തി
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ലാ​ത്തി സ​മ​ർ​പ്പ​ണം ന​ട​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ലാ​ത്തി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പം ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

പോ​ലീ​സ് ന​ട​പ​ടി​യി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ത്രം ഉ​യ​ർ​ത്തി പി​ടി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത് . ഒ​ടി​ഞ്ഞ് പോ​യ ലാ​ത്തി​ക്ക് പ​ക​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ ലാ​ത്തി ബാ​രി​ക്കേ​ഡി​ൽ കെ​ട്ടി പോ​ലീ​സി​ന് സ​മ​ർ​പ്പി​ച്ചാ​ണ് സ​മ​ര​ക്കാ​ർ പി​രി​ഞ്ഞ​ത്.

പ്ര​തി​ഷേ​ധം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ജീ​ർ നേ​മം, വി​നോ​ദ് കോ​ട്ടു​കാ​ൽ, അ​രു​ണ്‍ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഫ്സ​ൽ, കി​ര​ണ്‍ ഡേ​വി​ഡ്, റെ​ജി ചെ​ങ്ക​ൽ, ജോ​യ്, വി​പി​ൻ, പ്ര​മോ​ദ്, ചി​ത്ര​ദാ​സ്, വീ​ണ എ​സ് നാ​യ​ർ, റി​ജി റ​ഷീ​ദ്, ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.