ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ പ​ത്തു​പേ​ർ​ക്ക് കോ​വി​ഡ്
Saturday, September 19, 2020 11:23 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ പ​ത്തു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ജ്വ​ല്ല​റി​യി​ലെ നാ​ലു ജീ​വ​ന​ക്കാ​ർ​ക്കും, ന​ഗ​ര​സ​ഭ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ മാ​നേ​ജ​ർ​ക്കും, ഭാ​ര്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​രാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ സ്ഥാ​പ​നം ത​യാ​റാ​ക്കി​യ റൂം ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്. കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ര​ണ്ടു പേ​ർ സ്വ​യം വീ​ടു​ക​ളി​ൽ റൂം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ഖ​ര​മാ​ലി​ന്യ പ്ലാ​ന്‍റി​ലെ മാ​നേ​ജ​രും, ഭാ​ര്യ​യ​യും സ്വ​വ​സ​തി​യി​ൽ റൂം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.

​ആ​ലം​കോ​ട് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന ഒ​രാ​ളു​ടെ കു​ടും​ബ​ത്തി​ലെ ഒ​ന്പ​തു വ​യ​സ്കാ​ര​നും, അ​ച്ഛ​നും,അ​മ്മ​ക്കും കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ മൂ​ന്നു​പേ​രെ​യും ക​ട​ക്കാ​വൂ​ർ സി​എ​ഫ്എ​ൽ​റ്റി​സി​യി​ലേ​ക്ക് മാ​റ്റി.​

ആ​റ്റി​ങ്ങ​ൽ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ 21 കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ വീ​ട്ടി​ലെ റൂം ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.