സെ​മി​നാ​ർ ഇ​ന്ന്
Friday, September 18, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി നി​യ​മ​സ​ഭാ സ​മാ​ജി​ക​നെ​ന്ന നി​ല​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​ല​വ​പ്പ്മെ​ന്‍റ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഗ​വ​ർ​ണ​ർ മു​ഹ​മ്മ​ദ് ആ​രി​ഫ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ന​ന്ത​പു​രം ഹൈ​സി​ന്ത് ഹോ​ട്ട​ലി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ 50 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ള്ള​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, മ​ന്ത്രി വി.​എ​സ്.​സു​നി​ൽ കു​മാ​ർ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ക, കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ത​ക​ർ​ത്ത​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ല​യി​ലെ 2000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണു സ​ത്യ​ഗ്ര​ഹം.