നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ കാ​ൽ​ല​ക്ഷം ക​ട​ന്നു
Friday, September 18, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ പു​തി​യ​താ​യി 2014 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 25538 ആ​യി. ഇ​തി​ൽ 4014 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ 20883 പേ​രും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 641 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 1647 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.
ഇ​ന്ന​ലെ 720 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​തു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 601 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ ല​ഭി​ച്ചു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 113 കോ​ളു​ക​ളെ​ത്തി. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 37 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 4658 പേ​രെ ടെ​ല​ഫോ​ണി​ൽ വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2153 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും 4658 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്തു.