എ​ടി​എം​ ക​വ​ർ​ച്ചാ ശ്ര​മം : യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, September 18, 2020 11:03 PM IST
പാ​റ​ശാ​ല: എ​ടി​എം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പാ​റ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 18ന് ​പു​ല​ർ​ച്ചെ​ര​ണ്ടി​ന് ധ​നു​വ​ച്ച​പു​ര​ത്തെ എ​സ്ബി​ഐ എ​ടി​എം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​മ​ര​വി​ള എ​യ്തു​കൊ​ണ്ടാ​ൻ കാ​ണി ചാ​മ വി​ള വീ​ട്ടി​ൽ ല​നീ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.
മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ മു​ഖം മൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തൊ​പ്പി, ചെ​രി​പ്പ് തു​ട​ങ്ങി​യ​വ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.​പാ​റ​ശാ​ല സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, ഗ്രേ​ഡ്.​എ​സ്ഐ ര​തീ​ഷ് കു​മാ​ർ, ഷാ​ഡോ പോ​ലീ​സ് ടീം ​അം​ഗ​ങ്ങ​ളാ​യ ട്രേ​ഡ് എ​സ്ഐ പോ​ൾ​വി​ൻ, സി​പി​ഒ പ്ര​വീ​ൺ, അ​ജി​ത്ത്, അ​നീ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.