ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം
Friday, September 18, 2020 11:03 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി ര​ണ്ടാം വ​ർ​ഷ ക്ലാ​സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​നി​ക​ളും 23ന് ​രാ​വി​ലെ 11ന​കം വ​നി​താ പോ​ളി​ടെ​ക്നി​ക്കി​ൽ നേ​രി​ട്ടെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ അ​ന്നു​ത​ന്നെ 13190 രൂ​പ ഫീ​സ് ന​ൽ​ക​ണം. എ​സ്‌​സി,എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 500 രൂ​പ അ​ട​യ്ക്ക​ണം.
പ്ര​വേ​ശ​ന സ​മ​യ​ത്ത് പി​ടി​എ ഫ​ണ്ട് ക​രു​ത​ണം. ഫീ​സ് എ​ടി​എം കാ​ർ​ഡ് മു​ഖേ​ന​യേ സ്വീ​ക​രി​ക്കൂ. പ്ര​വേ​ശ​ന​സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന എ​ല്ലാ അ​​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.polyadmission.org/let www.gwptctvpm.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.
വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്കീ​മി​ൽ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട​പ്ര​വേ​ശ​നം 23ന് ​കോ​ള​ജി​ൽ ന​ട​ത്തും.
രാ​വി​ലെ 10ന് ​ഐ​ടി​ഐ പാ​സാ​യ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ക്കാ​ർ റാ​ങ്ക് 150 വ​രെ രാ​വി​ലെ 11 മു​ത​ലും റാ​ങ്ക് 250 വ​രെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​രും, ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ലും ലാ​റ്റി​ൻ കാ​ത്ത​ലി​ക്, പി​ന്നാ​ക്ക ഹി​ന്ദു, മു​സ്‌​ലിം എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്കും റാ​ങ്ക് 350 വ​രെ , പ​ട്ടി​ക​ജാ​തി​വി​ഭാ​ഗം റാ​ങ്ക് 600 വ​രെ ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി ബ്രാ​ഞ്ച് റാ​ങ്ക് 600 വ​രെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​രും പ്ര​വേ​ശ​നം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.polyadmision.org/let, www.cpt.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.