ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, September 18, 2020 11:03 PM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കാ​ണാ​താ​യ നാ​ല് യു​വാ​ക്ക​ളി​ൽ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.​ര​ണ്ട് പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. പു​ല്ലു​വി​ള ചാ​വ​ടി​ന​ട​യി​ൽ ക്ലീ​റ്റ​സി​ന്‍റെ​യും സു​മ​യു​ടെ​യും മ​ക​ൻ​ ജോ​ൺ​സ​ൺ (24), പു​ല്ലു​വി​ള​കൊ​ച്ചു​പ​ള്ളി​ക്ക് സ​മീ​പം നെ​പ്പോ​ളി​യ​ന്‍റെ​യും മ​രി​യ​ദാ​സി​യു​ടെ​യും മ​ക​ൻ മ​നു (23)എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ കോ​വ​ളം ഗ്രോ​ബീ​ച്ചി​ന് സ​മീ​പ​വും പൂ​ന്തു​റ​യി​ലു​മാ​യി ക​ട​ലി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന​വി​വ​രം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വാ​ട​ക​യ്ക്ക്സം​ഘ​ടി​പ്പി​ച്ച ബോ​ട്ടി​ൽ എ​ത്തി​യ പോ​ലീ​സ് ര​ണ്ടു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ​വീ​ണ്ടെ​ടു​ത്ത് വി​ഴി​ഞ്ഞ​ത്തെ പ​ഴ​യ വാ​ർ​ഫി​ൽ എ​ത്തി​ച്ചു.​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി​തി​രി​ച്ച​റി​ഞ്ഞ ശേ​ഷം ഇ​ൻ​ക്വി​സ്റ്റ് ത​യാ​റാ​ക്കി​യ തീ​ര​ദേ​ശ പോ​ലീ​സ്പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്മാ​റ്റി.​കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന്അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​തി​നി​ട​യി​ൽ മ​റ്റൊ​രാ​ളി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ട​ലി​ൽ​ ഉ​യ​ർ​ന്ന​താ​യി​ അ​ഭ്യൂഹം പ​ര​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.​

ജോ​ൺ​സ​ണും, മ​നു​വി​നു​മൊ​പ്പം കാ​ണാ​താ​യ പു​ല്ലു​വി​ള ഇ​ര​യി​മ്മ​ൻതു​റ​ സ്വ​ദേ​ശി​ക​ളാ​യ വ​ർ​ഗീ​സി​ന്‍റെ​യും മ​രി​യ​റീ​ത്ത​യു​ടെ​യും മ​ക​ൻ സ​ന്തോ​ഷ് (25),ജോ​ർ​ജി​ന്‍റെ​യും സ്റ്റെ​ല്ല​യു​ടെ​യും മ​ക​ൻ സാ​ബു (23) എ​ന്നി​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ​തു​ട​രു​ക​യാ​ണ്.

തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ബോ​ട്ടു​ക​ൾ​ക്കു​പ​രി​ആ​റ് വ​ള്ള​ങ്ങ​ളി​ലാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെര​ച്ചി​ലി​നാ​യി​ഇ​ന്ന​ലെ​രം​ഗ​ത്തി​റ​ങ്ങി. ക​ട​ൽ ഒ​ഴു​ക്ക് വ​ട​ക്ക് ദി​ശ​യി​ലേ​ക്കാ​യ​തി​നാ​ൽ സേ​നാ​ബോ​ട്ടു​ക്ക​ൾ പൂ​ന്തു​റ കേ​ന്ദ്രി​ക​രി​ച്ച് പ​രി​ശോ​ധ​ന തു​ട​ർ​ന്ന​പ്പോ​ൾ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടാ​യി തി​രി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലെ ചി​ന്ന​ത്തു​റ വ​രെ​യും​കേ​ര​ള​ത്തി​ൽ പെ​രു​മാ​തു​റ വ​രെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും​ഫ​ല​മു​ണ്ടാ​യി​ല്ല.​വൈ​കു​ന്നേ​രം കാ​റ്റി​ന്‍റെ ശ​ക്തി കൂ​ടി ക​ട​ൽ ഏ​റെ​പ്ര​ക്ഷു​പ്ത​മാ​യ​തോ​ടെ പി​ടി​ച്ച് നി​ൽ​ക്കാ​നാ​കാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​പി​ന്തി​രി​ഞ്ഞു. തി​ര​ച്ചി​ൽ ഇ​ന്ന് വീ​ണ്ടും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​നീ​നു​വാ​ണ് മ​രി​ച്ച ജോ​ൺ​സ​ന്‍റെ സ​ഹോ​ദ​രി .മ​നു​വി​ന്‍റെ സ​ഹോ​ദ​രി സി​ന്ധു.