ഉ​മ്മ​ൻ​ചാ​ണ്ടി @ 50: അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്
Friday, September 18, 2020 12:46 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ അം​ഗ​ത്വ​ത്തി​ന്‍റെ 50 വ​ർ​ഷ​ം ആഘോഷിക്കുന്നതിന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് കെ​യ​ർ ആ​ൻ​ഡ് ക്യൂ​യ​റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യും കേ​ക്ക് മു​റി​ച്ചും ആ​ഘോ​ഷി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്.
യൂ​ത്ത് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം അ​സംബ്ലി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ക​ല്ല​റ, മു​ൻ പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. നാ​യ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, മ​ഹേ​ഷ് ചേ​രി​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ഞ്ജി​ത്ത് വെ​ഞ്ഞാ​റ​മൂ​ട്, ഉ​മേ​ഷ് പു​ല്ല​മ്പാ​റ, ജി​തി​ൻ വാ​മ​ന​പു​രം, സ​ജി​ൻ ക​ല്ല​റ, കെ​എ​സ്‌​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ബി​ൻ ഹാ​ഷിം, ഷൈ​നാ​സ് ക​ല്ല​റ,അ​ജി​ൻ ബാ​ല​ൻ പ​ച്ച, സ​ന്തോ​ഷ്‌ പ​ര​പ്പി​ൽ, ജ്യോ​തി​ഷ പു​ല്ല​മ്പാ​റ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.