ഒ​രു​മ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ സ​മ്മാ​ന വി​ത​ര​ണം നടത്തി
Friday, September 18, 2020 12:46 AM IST
വെ​മ്പാ​യം : വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​ണ് വെ​മ്പാ​യം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​മ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ. ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ മ​ത്സ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ലും, റ​മ​ദാ​ൻ മാ​സ​ത്തി​ലു​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ത്സ​രം ന​ട​ത്തി​യ​ത്. ഇ​തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​മു​ള്ള സ​മ്മാ​നം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ. വി​ജ​യ​രാ​ഘ​വ​ൻ വി​ത​ര​ണം ചെ​യ്തു. ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​ൻ​സ​ർ അ​ൽ​ഹ​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​സു റ​ഹു​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ അ​മീ​ൻ മ​ന്നാ​നി, റി​യാ​സ് വെ​മ്പാ​യം, അ​ഷ്‌​റ​ഫ്‌ മൗ​ല​വി പ്ര​സം​ഗി​ച്ചു.