വ്യാ​ജ സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ
Friday, September 18, 2020 12:46 AM IST
പാ​ലോ​ട്: സൈ​ബ​ർ സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ന്ദി​യോ​ട് പൗ​വ​ത്തൂ​ർ സ്മി​താ ഭ​വ​നി​ൽ ദീ​പു​കൃ​ഷ്ണ​ൻ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വീ​ടു​ക​ളി​ലെ​ത്തി അ​വി​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും യു ​ട്യൂ​ബി​ൽ അ​പ്‌ലോഡ് ചെ​യ്തി​ട്ടു​ള്ളതായി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് വ​ന്ന​താ​ണെ​ന്നും തെ​റ്റി​ധ​രി​പ്പി​ക്കും. തുടർന്ന് ശ​രീ​ര​ത്തി​ന്‍റെ അ​ള​വെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​നാ​യി ഇ​ര​യു​ടെ കൈ​യി​ൽ നി​ന്നും സ​മ്മ​ത​പ​ത്രം എ​ഴു​തി വാ​ങ്ങു​ക​യും ചെ​യ്യും. ശേ​ഷം അ​ള​വെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

പോ​ലീ​സു​കാ​രെ​പ്പോ​ലെ രൂ​പ​ഭാ​വം വ​രു​ത്തി മാ​ന്യ​മാ​യ വേ​ഷ​ത്തി​ലാ​ണ് ഇ​യാ​ൾ വീ​ടു​ക​ളി​ലെ​ത്തി​യി​രു​ന്ന​ത്. ഈ​മാ​സം നാ​ലി​ന് പാ​ലോ​ട് സ്വ​ദേ​ശി​നി പാ​ലോ​ട് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​മ്പാ​നൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ര​മ​ന​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​മാ​ന രീ​തി​യി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. വി​ദേ​ശ​ത്തും ഇ​യാ​ൾ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

പാ​ലോ​ട് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി. ​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​സ്ഐ​മാ​രാ​യ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, അ​ൻ​സാ​രി, ജി​എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, എ​സ്‌​സി​പി​ഒ മാ​ധ​വ​ൻ, ന​സീ​റ, സി​പി​ഒ​മാ​രാ​യ നി​സാം, ഷി​ബു, സു​ജു​കു​മാ​ർ, വി​നി​ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.