വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് നാട്ടുകാർ ഉ​പ​രോ​ധി​ച്ചു
Friday, September 18, 2020 12:44 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ​മി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റിറ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ൽ നി​ന്നും നാ​ട്ടു​കാ​ർ ജാ​ഥ​യാ​യി എ​ത്തി​യാ​ണ് ഓ​ഫീ​സ് കൗ​ൺ​സി​ല​ർ ഉ​ഷാ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ റ​സി‌​ഡ‌​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ ഫ്രാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ.​ജ​യ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഞ്ച​ത്ത​ല സു​രേ​ഷ്, മോ​ഹ​ൻ​ദാ​സ്, സു​നി​ൽ മ​ഞ്ച​ത്ത​ല, ല​ത്തീ​ഫ്, ക്യാ​പി​റ്റ​ൽ വി​ജ​യ​ൻ, തി​രു​മം​ഗ​ലം സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ക്കാ​ല​മാ​യി ടൗ​ണി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നൂ​ൽ​ക്ക​ന​ത്തി​നാ​ണ് ജ​ലം പൈ​പ്പി​ലൂ​ടെ എ​ത്തു​ന്ന​ത്. നി​ര​ന്ത​രം വാ​ട്ട​ർ അ​ഥോ​റിറ്റി ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ലാ​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.