ബി​ജെ​പി മാ​ര്‍​ച്ചിനു​നേ​രെ ജ​ല​പീ​ര​ങ്കി
Friday, September 18, 2020 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നു നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് ബി​ജെ​പി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ന്ത്രി ജ​ലീ​ലി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് യു​വ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. മാ​ര്‍​ച്ച് ബി​ജെ​പി ജി​ല്ലാ ട്ര​ഷ​റ​ര്‍ നി​ഷാ​ന്ത് സു​ഗു​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ഗേ​റ്റി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.​ഈ മാ​ര്‍​ച്ചി​നു നേ​രെ​യും പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.