കു​ള​ത്തൂ​ർ സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 50 ല​ക്ഷം രൂ​പ ന​ൽ​കി
Friday, September 18, 2020 12:43 AM IST
ശ്രീ​കാ​ര്യം : ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തൂ​ർ ഗ​വ. ഹ​യ​ർ​സെ​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ യൂ​സ​ഫ​ലി 50 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ന​ൽ​കി. എം.​എ യൂ​സ​ഫ​ലി ഓ​ൺ​ലൈ​നി​ലൂ​ടെ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ തു​ക സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് കു​ള​ത്തൂ​ർ ഉ​ൾ​പ്പെടെ ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്‌​കൂ​ളു​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യു​ടെ വീ​തം സ​ഹാ​യം ന​ൽ​കു​ന്ന​ത്. അ​ഞ്ച് കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​ന്നു​വ​രു​ന്ന സ്‌​കൂ​ളി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 35 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ഓ​പ്പ​ൺ സ്റ്റേ​ജ് ഉ​ദ്‌​ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി​ക​ഴി​ഞ്ഞു.

സ്കൂളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ മേ​ട​യി​ൽ വി​ക്ര​മ​ൻ, സു​നി​ച​ന്ദ്ര​ൻ, എ​സ്.​ശി​വ​ദ​ത്ത്, പ്രി​ൻ​സി​പ്പ​ൽ എ.​പി.ദീ​പ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ക​ലാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.