ഗ​ർ​ഭി​ണി​ക​ൾ റൂം ​ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Friday, September 18, 2020 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ പൂ​ർ​ണ​മാ​യും റൂം ​ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കി​ടെ 30281 ടെ​സ്റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ത്തി​യ​ത്. ഇ​തി​ൽ 4184 എ​ണ്ണം പോ​സി​റ്റീ​വാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.