ജനക്ഷേ​മ​ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കും : മ​ന്ത്രി ‍മൊയ്തീൻ
Friday, September 18, 2020 12:43 AM IST
പാ​റ​ശാ​ല: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ച് ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ധു​നീ​ക​ര​ണം ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലൈ​ഫ് അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ്തു​ത്യ​ര്‍​ഹ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണു ന​ട​ത്തി​യ​തെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ള​യം​പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​യും കോ​വി​ഡ് മ​ഹാ​മാ​രി​യേ​യും ചെ​റു​ത്തു നി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു കൈ​ത്താ​ങ്ങാ​യ​തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 1.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റ​ല്‍, ശു​ചി​ത്വ ബ്ലോ​ക്ക് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം, പൗ​രാ​വ​കാ​ശ​രേ​ഖ പ്ര​കാ​ശ​നം, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​യും ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സ​ലൂ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്യ​ദേ​വ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.