വി​ള​പ്പി​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഒാ​ഫീ​സ് നാ​ലു ചു​വ​രു​ക​ളി​ൽ ഒ​തു​ങ്ങി
Wednesday, August 12, 2020 11:36 PM IST
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നെ സ്മാ​ർ​ട്ടാ​ക്കാ​ൻ തു​ട​ങ്ങി​യ കെ​ട്ടി​ട നി​ർ​മാ​ണം ആ​റ​ടി ഉ​യ​ര​മു​ള്ള നാ​ലു ചു​വ​രു​ക​ളി​ൽ ഒ​തു​ങ്ങി. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വേ​ഗ​ത്തി​ൽ സേ​വ​നം ന​ൽ​കാ​നാ​ണു സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്ഥാ​പി​ക്കാ​ൻ 2018ൽ ​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല.
പു​തി​യ കെ​ട്ടി​ട​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് 44 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് 2019 ന​വം​ബ​റി​ൽ1200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന നി​ർ​മാ​ണം വി​ള​പ്പി​ലി​ൽ ആ​രം​ഭി​ച്ച​ത്.​ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കി​റ്റ്കോ സ​ബ് ക​രാ​ർ ന​ൽ​കി​യ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി. പി​ന്നീ​ട് ക​ഴി​ഞ്ഞ മേ​യി​ൽ വീ​ണ്ടും നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ചി​ല ഭാ​ഗ​ത്ത് ഒ​രാ​ൾ പൊ​ക്ക​ത്തി​ലും മ​റ്റു​ള്ളി​ട​ത്ത് അ​ര​ച്ചു​വ​രും കെ​ട്ടി​യ ശേ​ഷം ക​രാ​റു​കാ​ര​ൻ ര​ണ്ട് മാ​സം മു​മ്പ് മു​ങ്ങി.
അ​തോ​ടെ കെ​ട്ടി​ട നി​ർ​മാ​ണം നി​ല​ച്ചു. ജി​ല്ല​യി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും സ്മാ​ർ​ട്ട് വി​ല്ലേ​ജി​ന് കെ​ട്ടി​ടം നി​ർ​മി​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണം, സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലെ​ങ്കി​ൽ റ​വ​ന്യൂ പു​റ​മ്പോ​ക്ക് ക​ണ്ടെ​ത്ത​ണം, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ വി​ല്ലേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ മ​റ്റൊ​രു കെ​ട്ടി​ടം ക​ണ്ടെ​ത്ത​ണം ഇ​ങ്ങ​നെ ക​ട​മ്പ​ക​ൾ നി​ര​വ​ധി​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ള​പ്പി​ലി​ൽ പ​ഴ​യ കെ​ട്ടി​ടം അ​തേ​പ​ടി നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു സ​മീ​പ​ത്ത് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം. എ​ന്നി​ട്ടും നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.
ഇ​രി​പ്പി​ട​ങ്ങ​ൾ, അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​നു ബാ​ങ്ക് മാ​തൃ​ക​യി​ലു​ള്ള സം​വി​ധാ​നം, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പ്ര​ത്യേ​ക മു​റി, ശു​ദ്ധ​ജ​ലം, ശു​ചി​മു​റി, ജീ​വ​ന​ക്കാ​ർ​ക്കു ഹാ​ഫ് കാ​ബി​ൻ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ അ​ട​ങ്ങു​ന്ന​താ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. പ​ക്ഷേ, നി​ർ​മാ​ണം തു​ട​ങ്ങി വ​ർ​ഷം ഒ​ന്നാ​കാ​റാ​യി​ട്ടും കെ​ട്ടി​ട നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല.​ഫ​ണ്ട് കൃ​ത്യ​മാ​യി കി​ട്ടാ​ത്ത​താ​ണ് നി​ർ​മാ​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.