യു​ഡി​എ​ഫ് ആ​ര്യ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ​രാ​തി ന​ൽ​കി
Wednesday, August 12, 2020 11:35 PM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഇ​തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ആ​ര്യ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​ഹ​ര​ണ ര​ജി​സ്ട്രാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. ബാ​ങ്ക് ന​ട​ത്തു​ന്ന എം​ഡി​എ​സ് ഉ​ള്‍​പ്പെ​ട​യു​ള്ള ഇ​പാ​ടു​ക​ളി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​ര്‍ മാ​ത്രം ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം പൊ​ള്ള​യാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​ര്യ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ര്യ​നാ​ട് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ആ​ര്യ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍. ജ​യ​മോ​ഹ​ന​ന്‍, കെ.​കെ.​ര​തീ​ഷ് , എ​സ്.​കെ.​രാ​ഹു​ല്‍, എ.​നാ​സ​റു​ദ്ദീ​ന്‍, ഇ​റ​വൂ​ര്‍​ഷാ​ജി , മു​ഹ​മ്മ​ദ് ഷ​മീം, ക​രു​ണാ​ക​ര​ന്‍ , ആ​ര്‍ .എ​സ്.​ഹ​രി , അ​ഡ്വ.​ചേ​ര​പ്പ​ള്ളി വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു .