ടെലിവിഷൻ വിതരണം ചെയ്തു
Wednesday, August 12, 2020 11:35 PM IST
വെ​ള്ള​റ​ട: ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ടി​വി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പൊ​ഴി​യൂ​ര്‍ എ​സ്ഐ പ്ര​സാ​ദ് ടി​വി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജു, അ​യി​ര സു​നി​ല്‍​കു​മാ​ര്‍, അ​ഡ്വ.​സ​ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു

വെ​ള്ള​റ​ട: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​നി​താ വി​ല്ലേ​ജ് ഒാ​ഫീ​സ​റു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​ര​ണ​ക്കാ​ര​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.
ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ല്‍, വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര ,പെ​രും​കു​ളം വി​ല്ലേ​ജു​ക​ളി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍,സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ന്‍, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ര​ജി ആ​ര്‍. നാ​യ​ര്‍, പ്ര​ശാ​ന്ത്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി​പി​ന്‍, ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ്, ജ​ലീ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.